പന്തെറിയാൻ ബുദ്ധിമുട്ടിയത് ഈ താരങ്ങൾക്കെതിരെയെന്ന് ഡെയ്‌ൽ സ്റ്റെയ്‌ൻ

അഭിറാം മനോഹർ| Last Updated: ബുധന്‍, 15 ഏപ്രില്‍ 2020 (12:20 IST)
ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കൻ താരമായ ഡെയ്‌ൽ സ്റ്റെയ്‌ൻ. തന്റെ മൂർച്ചയുള്ള പന്തുകൾ കൊണ്ട് നിരവധി ബാറ്റ്സ്മാന്മാരെ സ്റ്റെയ്‌ൻ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്റ്റെയ്‌നിനേയും പല ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതാരെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങളാണൂള്ളത്.

ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരാണ് സ്റ്റെയ്‌നിന്റെ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ,മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങ്, ക്രിസ് ഗെയിൽ,മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ എന്നിവരും പട്ടികയിലുണ്ട്.ഓസ്ട്രേലിയൻ നായകനായ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമത്. സച്ചിൻ ടെൻഡുൽക്കറാണ് സ്റ്റെയ്‌നിന്റെ പട്ടികയിൽ രണ്ടാമതായി ഇടം നേടിയ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :