അനുബന്ധ വാര്‍ത്തകള്‍
- കിംഗ് കോലിയുടെ ആധിപത്യത്തിന് അവസാനം,വിസ്ഡൺ പുരസ്കാരം ബെൻ സ്റ്റോക്സിന്
- അന്നങ്ങനെ ചെയ്തതിൽ നാണക്കേട് തോന്നുന്നു, ധോണിയെ ചീത്ത വിളിച്ച സംഭവത്തെ പറ്റി ആശിഷ് നെഹ്റ
- ഗാംഗുലിയെ വിളിക്കാനൊരുങ്ങി മോദി, സച്ചിനും കോഹ്ലിയും ഒപ്പം!
- ആദ്യം ഒരു കോടി, ഇപ്പോൾ 2 വർഷത്തെ ശമ്പളം! - കൊറോണ ദുരിതത്തിൽ നിന്ന് കരകയറാൻ ഗംഭീർ നൽകുന്നത് വൻ തുക!
- 'ഞാനും ഒരു ഇന്ത്യാക്കാരനാണ്' പക്ഷേ മനുഷ്യത്വത്തിന് ഒപ്പമാണ്, വിമർശനങ്ങളോട് പ്രതികരിച്ച് യുവരാജ് സിംഗ്
ലോക ഇലവനെ തിരഞ്ഞെടുത്ത് അഫ്രീദി, അഞ്ച് പാക് താരങ്ങൾ, ഇന്ത്യയിൽ നിന്നും ഒരേയൊരു താരം!
ഏകദിനത്തിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. അഫ്രീദി കളിച്ചിരുന്ന കാലയളവില്‍ വിവിധ ടീമുകളില്‍ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്റർ വഴിയാണ് അഫ്രീദി തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചത്, ടീമിൽ അഞ്ച് പാകിസ്ഥാൻ താരങ്ങളും നാല് ഓസ്ട്രേലിയൻ താരങ്ങളും ഇടം നേടിയപ്പോൾ ഇന്ത്യയിൽ നിന്നും സച്ചിൻ മാത്രമാണ് അഫ്രീദിയുടെ പട്ടികയിലുള്ളത്.
മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറും ഓസ്ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരം ആദം ഗില്‍ക്രിസ്റ്റുമാണ് ടീമിലെ ഓപ്പണർമാർ.മുന്‍ പാക് താരം റഷീദ് ലത്തീഫാണ് വിക്കറ്റ് കീപ്പര്‍. ഇരുവരേയും കൂടാതെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്,വസീം അക്രം അക്തർ എന്നിവരാണ് മറ്റ് പാക് താരങ്ങൾ.ഓസ്ട്രേലിയയിൽ നിന്നും ഗിൽക്രിസ്റ്റ്,ഷെയ്‌ൻ വോൺ,മഗ്രാത്ത്,റിക്കി പോണ്ടിങ്ങ് എന്നിവരും ദക്ഷിണാഫ്രിക്കയിൽ നിന്നും ജാക് കാലിസുമാണ് ടീമിലെ മറ്റ് കളിക്കാർ