ധോണി ഇന്ത്യൻ ടീമിൽ മടങ്ങിയെത്താൻ അർഹനല്ല', തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 14 ഏപ്രില്‍ 2020 (13:46 IST)
ഐപിഎൽ അനിശ്ചിതത്വത്തിൽ ആയതോടെ ധോണിയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകകൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇപ്പോഴിതാ ധോണി ഇന്ത്യൻ ടീമിൽ മടങ്ങാൻ അർഹനല്ല എന്ന് തുറന്നടിച്ചിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ വികറ്റ് കീപ്പർ ദീപ്ദാസ് ഗുപ്ത. മാസങ്ങളായി അഭ്യന്തര ക്രിക്കറ്റിൽ പോലും കളിച്ചിട്ടില്ലാത്ത ധോണിയെ എങ്ങനെയാണ് ടീമിലെടുക്കാൻ സാധിയ്ക്കുക എന്നാണ് ഗുപ്ത ചോദിയ്ക്കുന്നത്.

'ഇത്രയും കാലം മാറിനില്‍ക്കുന്നതിനിടെ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും ധോണി കളിയ്ക്കണമായിരുന്നു. ഒൻപത് മാസത്തോളമായി ഒരു ക്രിക്കറ്റ് മല്‍സരം പോലും ധോണി കളിച്ചിട്ടില്ല. ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ധോണിയെ ആരും കളിക്കളത്തില്‍ കണ്ടിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇനി ദേശീയ ടീമിൽ ഉൾപ്പെടുത്തുക.

രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നു മനസ്സിലാക്കുന്നു. എന്നാല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ കളിക്കാമായിരുന്നു. മല്‍സരംഗത്ത് സജീവായി നില്‍ക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ചു വളരെ പ്രധാനമാണ്. ദീപ്ദാസ് ഗുപ്ത പറഞ്ഞു. മാസങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ധോണിയെ എന്ത് അടിസ്ഥാനത്തിലാണ് ഇനി ദേശീയ ടീമിലു ഉൾടുപ്പെടുത്തുകയെന്ന് ഗൗതം ഗംഭീറും ചോദ്യം
ഉന്നയിച്ചിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :