അനുബന്ധ വാര്‍ത്തകള്‍
- Sanju Samson : ശാന്തരാകുവിൻ, സഞ്ജു പുറത്തല്ല: ഓപ്പണിങ് സ്ഥാനവും നഷ്ടമാകില്ല
- സഞ്ജുവിനെ എന്തിന് വെട്ടി?, ഉത്തരം നൽകാതെ സെലക്ടർമാർ, വിശ്രമം നൽകിയതാണെന്ന് അനൗദ്യോഗിക വിശദീകരണം
- Sanju Samson : ലോകകപ്പ് ഹീറോയെന്ന് പേര് മാത്രം, അവഗണിക്കപ്പെട്ടു, അളന്ന് മുറിച്ച് വെട്ടി: സഞ്ജു പുറത്ത്
- Sanju Samson: ലോകകപ്പ് ഹീറോ സഞ്ജു പുറത്ത്; സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- Sanju Samson : ലോകകപ്പ് നേടിതന്ന താരമാണ്, മറക്കരുത്: സഞ്ജു സാംസണെ തഴഞ്ഞതിൽ പ്രതികരണവുമായി അമ്പാട്ടി റായുഡു
സഞ്ജു എവിടെ, We Want Sanju Samson, ഇന്ത്യൻ തോൽവിക്ക് പിന്നാലെ മുദ്രാവാക്യം മുഴക്കി ആരാധകർ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കനത്ത പരാജയപ്പെട്ടതിന് പിന്നാലെ സഞ്ജു സാംസണിനായി മുദ്രാവാക്യം മുഴക്കി ഇന്ത്യന്‍ ആരാധകര്‍.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കനത്ത പരാജയപ്പെട്ടതിന് പിന്നാലെ സഞ്ജു സാംസണിനായി മുദ്രാവാക്യം മുഴക്കി ഇന്ത്യന്‍ ആരാധകര്‍. ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന സഞ്ജുവിനെ വെറും 3 മോശം ഇന്നിങ്ങ്‌സുകളുടെ പേരില്‍ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സഞ്ജു ഇല്ലാതെയിറങ്ങിയ 2 മത്സരങ്ങളിലും ടീം പരാജയപ്പെട്ടതോടെയാണ് ടീം മാനേജ്‌മെന്റിനെതിരായ വിമര്‍ശനങ്ങളും ശക്തമായത്. ലോകകപ്പിലെ പ്രധാനമത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിനെ വെറും 3 മോശം പ്രകടനങ്ങളുടെ പേരില്‍ കളയാനാകില്ലെന്നാണ് ആരാധകരുടെ നിലപാട്.
ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. മത്സരശേഷം സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങവെയാണ് ആരാധകര്‍ സഞ്ജുവിനെ ടീമില്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, ഉപനായകന്‍ തിലക് വര്‍മ എന്നിവരുടെ സാന്നിധ്യത്തിലാണ് ആരാധകര്‍ സഞ്ജുവിനായി മുദ്രാവാക്യം ഉയര്‍ത്തിയത്. അതേസമയം മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജുവിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഗംഭീര്‍ മറുപടി നല്‍കി
We want Sanju chants outside the stadium when team India leaves. pic.twitter.com/bzqljBakTG
— Mufaddal Vohra (@mufaddal_vohra) July 8, 2026
സഞ്ജു ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ താരമാണെന്നും അദ്ദേഹത്തിന്റെ കഴിവില്‍ യാതൊരു സംശയവും ഇല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ ഫോം, ടീമിന്റെ കോമ്പിനേഷന്‍, മത്സരസാഹചര്യം എന്നിവ പരിഗണിച്ചാണ് പ്ലേയിങ് ഇലവന്‍ തീരുമാനിക്കുന്നതെന്നും എപ്പോള്‍ വേണമെങ്കിലും സഞ്ജു പ്ലേയിംഗ് ഇലവനില്‍ വരാമെന്നും ഗംഭീര്‍ വിശദീകരിച്ചു. അതേസമയം വൈഭവ് സൂര്യവംശിയെ സഞ്ജുവിനായി ഒഴിവാക്കിയതിനെയല്ല ചോദ്യം ചെയ്യുന്നതെന്നും ലോകകപ്പ് ഹീറോയായ താരത്തെ വെറും 3 മോശം ഇന്നിങ്ങ്‌സുകളുടെ പേരില്‍ ഒഴിവാക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ പറയുന്നത്.ALSO READ: രണ്ടക്കം കടന്നത് 4 പേർ മാത്രം, വൈഭവും നിരാശപ്പെടുത്തി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി