1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rohit Sharma took over Mumbai Indians Captaincy

ലക്ഷ്യം ആറാം കിരീടവും യാത്രയയപ്പും; മുംബൈ ഇന്ത്യൻസിനെ രോഹിത് നയിക്കും

Mumbai Indians, Hardik Pandya, Tilak Varma, Rohit Sharma, Tilak Varma Likely to MI Captain
ഹാർദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിട്ട സാഹചര്യത്തിൽ മുതിർന്ന താരം രോഹിത് ശർമയ്ക്ക് വീണ്ടും ക്യാപ്റ്റൻസി നൽകി മുംബൈ ഇന്ത്യൻസ്. 39 കാരനായ രോഹിത് മുംബൈയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലെത്തിച്ചിട്ടുണ്ട്. 2027 രോഹിത്തിന്റെ അവസാന ഐപിഎൽ സീസണായിരിക്കും. 
 
രോഹിത്തിന്റെ കീഴിൽ ആറാം കിരീടം ലക്ഷ്യമിടുകയാണ് മുംബൈ. ഒപ്പം തങ്ങളുടെ പ്രിയ താരത്തിന് ക്യാപ്റ്റൻസിയിലൂടെ യാത്രയയപ്പ് നൽകാനാണ് മുംബൈയുടെ തീരുമാനം. ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ പഞ്ചാബിന് നൽകുകയും പകരം അർഷ്ദീപ് സിങ്ങിനെ സ്വന്തമാക്കുകയുമാണ് മുംബൈ ചെയ്തത്. 
 
തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും സുപ്രധാന ഭാഗമാണ് മുംബൈ ഇന്ത്യൻസെന്നും ടീമിനെ നയിക്കുന്നത് വലിയ അഭിമാനമുള്ള കാര്യമാണെന്നും രോഹിത് ശർമ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം പ്രതികരിച്ചു. 
 
2013 ലാണ് രോഹിത് ശർമ മുംബൈ നായകനാകുന്നത്. ആ വർഷം ടീമിനെ കിരീടത്തിലെത്തിച്ചു. മുംബൈയുടെ ആദ്യ ഐപിഎൽ കിരീടം കൂടിയായിരുന്നു അത്. പിന്നീട് 2015, 2017, 2019, 2020 സീസണുകളിലും രോഹിത്തിന് കീഴിൽ മുംബൈ കിരീടം നേടി. 
 
ഐപിഎലിലും ചാംപ്യൻസ് ലീഗ് ട്വന്റി 20 യിലുമായി 163 മത്സരങ്ങളിൽ മുംബൈയെ രോഹിത് നയിച്ചു. അതിൽ 68 കളികൾ തോറ്റപ്പോൾ 91 മത്സരങ്ങളിൽ ജയിച്ചു. ഐപിഎലിൽ മാത്രമായി 158 കളികളിൽ 87 ജയമാണ് മുംബൈ ഇന്ത്യൻസിന് രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഉള്ളത്. Also Read: ഇത് ചെറുത്, അച്ഛൻ പിടിച്ചത് വലിയ വള്ളി, വീടിന് നേരെ കല്ലേറും കരി ഓയിൽ പ്രയോഗവുമുണ്ടായി, ഒത്തുതീർപ്പാക്കിയത് ഞാൻ : ധ്യാൻ ശ്രീനിവാസൻ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇതൊരു വലിയ പ്രവചനമാണ്, അടുത്ത 5 വർഷത്തിൽ ലാറയുടെ റെക്കോർഡ് വൈഭവ് തകർക്കും, ടെസ്റ്റിൽ ആദ്യത്തെ 500 കുറിക്കും : കെവിൻ പീറ്റേഴ്സൺ