അനുബന്ധ വാര്‍ത്തകള്‍
- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: സ്പിന്നര്‍മാരായി ജഡേജയും അശ്വിനും
- രോഹിത്തിനൊപ്പം ഗില്ലോ രാഹുലോ? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത ഇങ്ങനെ
- അവൻ ഭാവിയിലെ കളിക്കാരൻ, സീരിയസ് പ്ലെയർ: ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ക്രിക്കറ്റർമാർ
- ഹെല്‍മറ്റ് ഊരും, ബാറ്റുയര്‍ത്തും, ആകാശത്തേക്ക് നോക്കും, ഇന്ത്യന്‍ പതാകയില്‍ ചുംബിക്കും; നൂറടിച്ചാല്‍ സച്ചിന് ചെയ്യുന്നത്
- മുൻതൂക്കം ന്യൂസിലൻഡിന് തന്നെ, തുറന്ന് പറഞ്ഞ് ഇന്ത്യൻ ഇതിഹാസം
ശുഭ്മാന്‍ ഗില്ലിന്റെ കാമുകിയാണോ സാറ ടെന്‍ഡുല്‍ക്കര്‍? പ്രണയമുണ്ടോ എന്ന ചോദ്യത്തിനു താരത്തിന്റെ മറുപടി
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന യുവതാരമാണ് ശുഭ്മാന്‍ ഗില്‍. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഗില്ലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ചൂടേറിയ ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് ഗില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുമായി ഗില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ ആരാണ് ഗില്ലിന്റെ കാമുകി? പ്രണയത്തെ കുറിച്ച് ഗില്‍ തന്നെ കഴിഞ്ഞ ദിവസം ഒരു വ്യക്തത നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്നെ തേടിയെത്തിയ ചോദ്യത്തിനാണ് ഗില്‍ ഇക്കാര്യത്തെ കുറിച്ച് മറുപടി നല്‍കിയത്. 'താങ്കള്‍ സിംഗിള്‍ ആണോ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ ചോദിച്ചത്. ഉടനെ താരം മറുപടി നല്കി. സിംഗിള്‍ ആണെന്നും സമീപകാലത്തൊന്നും ഒരു റിലേഷനില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഗില്‍ നല്കിയ മറുപടി.
ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഗില്‍ ഇപ്പോള്‍. രോഹിത് ശര്‍മയ്ക്കൊപ്പം ഗില്‍ ആയിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറാകുക.