രോഹിത്തിനൊപ്പം ഗില്ലോ രാഹുലോ? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത ഇങ്ങനെ

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 5 ജൂണ്‍ 2021 (11:19 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ഇന്ത്യയുടെ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കും? ഓപ്പണറായി രോഹിത് ശര്‍മ ഉറപ്പിച്ചു കഴിഞ്ഞു. രോഹിത്തിനൊപ്പം ഇറങ്ങാന്‍ ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നീ മൂന്ന് പേരുകളാണ് ഇന്ത്യ പരിഗണിക്കുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഐപിഎല്ലിലും ഗില്‍ നിരാശപ്പെടുത്തി. വിദേശ പിച്ചില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ ഗില്ലിന് സാധിക്കുമെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ഓപ്പണറായി കെ.എല്‍.രാഹുലിനെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. രാഹുലിന്റെ അനുഭവ സമ്പത്താണ് ഇങ്ങനെയൊരു പരിഗണനയ്ക്ക് കാരണം. എന്നാല്‍, കൂടുതല്‍ സാധ്യത ഗില്ലിന് തന്നെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :