രേണുക വേണു|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (20:33 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സെഞ്ചുറി ആഘോഷം എപ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ പതിഞ്ഞുകിടക്കുന്നുണ്ടാകും. മറ്റ് താരങ്ങളെ പോലെയല്ല സച്ചിന്റെ സെഞ്ചുറി ആഘോഷങ്ങള്‍. അത് കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ്.
വലിയ ഒച്ചപ്പാടും ബഹളവുമൊന്നും സച്ചിന്റെ സെഞ്ചുറി ആഘോഷങ്ങള്‍ക്ക് ഉണ്ടാകാറില്ല. വളരെ കൂളായാണ് സച്ചിന്റെ ആഘോഷങ്ങളെല്ലാം. ആദ്യം ഹെല്‍മറ്റ് ഊരും, പതിയെ ബാറ്റ് ഉയര്‍ത്തും. ഒരു കൈയില്‍ ബാറ്റും മറ്റേ കൈയില്‍ ഹെല്‍മറ്റും ആയിരിക്കും. രണ്ടും ഒരുമിച്ച് വാനിലേക്ക് ഉയര്‍ത്തും. ഒരു ചെറുപുഞ്ചിരിയോടെ ആകാശത്തേക്ക് നോക്കും.
പിതാവിന്റെ മരണത്തിനുശേഷമുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കായി സച്ചിന്‍ സെഞ്ചുറി നേടിയിരുന്നു. അന്ന് കെനിയയായിരുന്നു എതിരാളികള്‍. 1999 ലോകകപ്പ് മത്സരം നടക്കുകയായിരുന്നു. സെഞ്ചുറി നേടിയ സച്ചിന്‍ ആദ്യം ചെയ്തത് ആകാശത്തേക്ക് നോക്കുകയാണ്. പിതാവിന് ആ സെഞ്ചുറി സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പിന്നീടങ്ങോട്ട് എല്ലാ സെഞ്ചുറി കഴിയുമ്പോഴും ഇത് ആവര്‍ത്തിക്കും. ഹെല്‍മറ്റില്‍ പതിപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ പതാകയുടെ സ്റ്റിക്കറില്‍ സെഞ്ചുറി നേടിയ ശേഷം സച്ചിന്‍ ചുംബിക്കാറുണ്ട്.