1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia women's T20 worldcup 2026

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ സെമിയിലേക്ക് മുന്നേറി.

India vs Australia ,women's T20 worldcup 2026, Harmanpreeth,ellyse perry,Ashleigh Gardner, Semifinals
വനിതാ ടി20 ലോകകപ്പിലെ നിര്‍ണായകപോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ പുറത്ത്. നിര്‍ണായകപോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം 19 ഓവറിലാണ് ഓസീസ് മറികടന്നത്. എല്ലിസ് പെറി- ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ നേടിയ അര്‍ധസെഞ്ചുറികളാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ സെമിയിലേക്ക് മുന്നേറി.
 
വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായില്ലെങ്കിലും മികച്ച റണ്‍റേറ്റോടെ ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കായില്ല. സ്മൃതി മന്ദാന 37 പന്തില്‍ 38 റണ്‍സും ഷഫാലി വര്‍മ 26 പന്തില്‍ 34 റണ്‍സുമാണെടുത്തത്. 28 പന്തില്‍ 34 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിനും റണ്‍റേറ്റ് ഉയര്‍ത്താനാവാതെ വന്നതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ചെറിയ സ്‌കോറില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് 170 റണ്‍സെന്ന ടോട്ടല്‍ സമ്മാനിച്ചത്. ഹര്‍മന്‍ പ്രീത് 27 പന്തില്‍ 56 റണ്‍സെടുത്തു.
 
 മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 68 റണ്‍സില്‍ 3 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ജോര്‍ജിയ വോള്‍ 4 റണ്‍സും ബേഥ് മൂണി 22 റണ്‍സും നേടി പുറത്തായി. ക്യാപ്റ്റന്‍ ഫിയോബെ ലിച്ച്ഫീല്‍ഡിനെ 24 റണ്‍സില്‍ മടക്കിയതോടെ ഇന്ത്യയ്ക്ക് സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഷ്‌ലി ഗാര്‍ഡ്‌നര്‍- എല്ലിസ് പെറി സഖ്യം ഓസീസിനെ വിജയത്തിലെത്തിച്ചു. എല്ലിസ് പെറി 38 പന്തില്‍ 56 റണ്‍സും ആഷ്‌ലി ഗാര്‍ഡ്‌നര്‍ 29 പന്തില്‍ 53 റണ്‍സും നേടി. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഓസീസുമായും പരാജയം നേരിട്ടതോടെയാണ് ഇന്ത്യ സെമിഫൈനല്‍ കാണാതെ പുറത്തായത്.ALSO READ: Women's T20 World Cup 2026: നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോടു തോൽവി, ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?