1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Dropped?, questions in air after Zimbabwe Series T20 squad announcement

Sanju Samson : ലോകകപ്പ് ഹീറോയെന്ന് പേര് മാത്രം, അവഗണിക്കപ്പെട്ടു, അളന്ന് മുറിച്ച് വെട്ടി: സഞ്ജു പുറത്ത്

സിംബാബ്വെ പര്യടനത്തില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ബാക്കപ്പ് കീപ്പറായി പ്രഭ്‌സിമ്രാന്‍ സിങ്ങാണ് ഇടം നേടിയത്.

Sanju Samson, Sanju Samson Recent Form, Sanju Samson Latest News, Sanju Samson T20 Form, Sanju Samson Performance, Sanju Samson Batting, സഞ്ജു സാംസൺ, വൈഭവ് സൂര്യവൻശി
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയായിട്ടും ടി20 സെറ്റപ്പില്‍ നിന്ന് സഞ്ജു സാംസണെ പുറത്താക്കി ബിസിസിഐ. അയര്‍ലന്‍ഡ് പര്യടനത്തിലെ 2 ഇന്നിങ്ങ്‌സിലും ഇംഗ്ലണ്ടിനെതിരെ ഒരു ടി20 മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സിംബാബ്വെ പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു പുറത്തായിരിക്കുകയാണ്. സിംബാബ്വെ പര്യടനത്തില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ബാക്കപ്പ് കീപ്പറായി പ്രഭ്‌സിമ്രാന്‍ സിങ്ങാണ് ഇടം നേടിയത്. എന്തുകൊണ്ട് സഞ്ജുവിന് ഇടമില്ല എന്ന് വിശദീകരിക്കാതെയാണ് ബിസിസിഐയുടെ ടീം പ്രഖ്യാപനം.
 
 തിലക് വര്‍മ ഉപനായകനായ ടീമില്‍ ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ് തുടങ്ങിയ യുവതാരങ്ങളും ഇടം നേടിയിട്ടുണ്ട്. വൈഭവ് സൂര്യവംശി എന്ന യുവപ്രതിഭ അവസരത്തിനായി നില്‍ക്കുന്നുണ്ടെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ താരത്തെ മുന്നറിയിപ്പില്ലാതെ മാറ്റിയതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ലോകകപ്പിന്റെ താരമായിട്ടും ഇന്ത്യ ആവശ്യമായ പിന്തുണ സഞ്ജുവിന് നല്‍കിയില്ലെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. 3 മോശം പ്രകടനങ്ങളുടെ പേരില്‍ മാത്രം സഞ്ജുവിനെ ഒഴിവാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ആരാധകര്‍ പറയുന്നു.
 
 അതേസമയം വൈഭവ് സൂര്യവംശിയുടെ വരവും സഞ്ജുവിന്റെ പുറത്തുപോകലുമെല്ലാം ബിസിസിഐ പദ്ധതിപ്രകാരമാണെന്ന് പറയുന്നവരും ഏറെയാണ്. ടീമില്‍ സഞ്ജുവല്ലാത്ത മറ്റ് താരങ്ങളും നിരാശപ്പെടുത്തിയെങ്കിലും അവസരം നഷ്ടമായത് സഞ്ജുവിനാണ്. സ്ഥിരം കീപ്പറായി പരിഗണിക്കാതെ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പിങ് ചുമതല നല്‍കിയത് ഇതിന്റെ ഭാഗമായാണ്. വൈഭവ് ഉണ്ടെങ്കില്‍ പോലും മൂന്നാമനായി സഞ്ജുവിനെ കളിപ്പിക്കാമെന്നിരിക്കെ അത്തരം ഓപ്ഷനുകളൊന്നും ബിസിസിഐ പരിഗണിച്ചില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
 
 ലോകകപ്പിന്റെ താരമായിട്ടും ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പില്ലാതെയാണ് സഞ്ജു കളിച്ചതെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരമൊരു സമീപനം ഉണ്ടായപ്പോള്‍ സഞ്ജു നിരാശനായെന്നും മോശം പ്രകടനങ്ങള്‍ക്ക് ഇത് കാരണമായിരിക്കാമെന്നും പറയുന്നവരുണ്ട്. അങ്ങനെയെങ്കില്‍ കൃത്യമായും അളന്നുമുറിച്ച് ടി20 പദ്ധതികളില്‍ നിന്ന് സഞ്ജുവിനെ പുറത്താക്കുകയാണ് ഉണ്ടായതെന്ന് വേണം സംശയിക്കാന്‍. ALSO READ: Sanju Samson: ലോകകപ്പ് ഹീറോ സഞ്ജു പുറത്ത്; സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക