അനുബന്ധ വാര്‍ത്തകള്‍
- ഷെയ്ന്‍ വോണിന്റെ മരണകാരണം മദ്യപാനമോ?
- എലിസബത്ത് ഹര്‍ലിയോട് കടുത്ത പ്രണയം, വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; വിവാഹനിശ്ചയം വരെ എത്തിയ ആ ബന്ധം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ന്നു ! ഷെയ്ന്‍ വോണിന്റെ ജീവിതം ഇങ്ങനെ
- ഷെയ്ന്‍ വോണ്‍ പുകവലിക്ക് അടിമ; ഡ്രസിങ് റൂമില്‍ പോലും സിഗരറ്റ് വലിച്ചിരുന്നു !
- ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്; ഷെയ്ന്‍ വോണിന്റെ മരണത്തിനു പിന്നാലെ മുന്നറിയിപ്പുമായി ഗാംഗുലി
- ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ശരീരഭാരം 97 കിലോ !
കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി; മരിക്കുന്നതിനു തൊട്ടുമുന്‍പ് പോലും ഷെയ്ന്‍ വോണ്‍ ക്രിക്കറ്റ് കളി കാണുകയായിരുന്നു !
മരണമെത്തുന്ന നേരത്ത് ക്രിക്കറ്റ് കളി കാണുകയായിരുന്നു ഷെയ്ന്‍ വോണ്‍. ടെലിവിഷനില്‍ ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഷെയ്ന്‍ വോണിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ വോണ്‍ കോ സമൂയ് റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്.
ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയാണ് ഷെയ്ന്‍ വോണിന് ഹൃദയസ്തംഭനമുണ്ടായതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍ വെളിപ്പെടുത്തി. പെട്ടന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലാകുകയായിരുന്നു താരം. വോണിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസറും സുഹൃത്തുമായ ആന്‍ഡ്രു നിയോഫിട്ടൗവാണ് വോണിനെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് 20 മിനിറ്റോളം അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അടുത്ത ലേഖനം