1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shane Warne Smoking habit

ഷെയ്ന്‍ വോണ്‍ പുകവലിക്ക് അടിമ; ഡ്രസിങ് റൂമില്‍ പോലും സിഗരറ്റ് വലിച്ചിരുന്നു !

Shane Warne
ബാറ്റര്‍മാരെ പേടിപ്പിച്ചിരുന്ന സ്പിന്‍ മാന്ത്രികനായിരുന്നു ഷെയ്ന്‍ വോണ്‍. എന്നാല്‍, വിവാദങ്ങളിലും വോണിന്റെ പേര് സ്ഥിരം കേട്ടിരുന്നു. പുകവലിക്കും മയക്കുമരുന്നിനും അടിമയായിരുന്നു വോണ്‍. സിഗരറ്റ് ഇല്ലാതെ ഒരു സമയം പോലും ചെലവഴിക്കാന്‍ വോണിന് സാധിക്കില്ല. പുകവലിക്ക് അടിമയായ ഷെയ്ന്‍ വോണിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പലപ്പോഴും പിഴ ചുമത്തിയിട്ടുണ്ട്. 


മത്സരങ്ങള്‍ക്ക് മുന്‍പ് ഡ്രസിങ് റൂമില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന പതിവ് വോണിനുണ്ട്. അത്തരത്തില്‍ പല വീഡിയോകളും പില്‍ക്കാലത്ത് പുറത്തുവന്നിട്ടുണ്ട്. 2003 ലോകകപ്പിന് മുന്നോടിയായി നടന്ന ഡ്രഗ് ടെസ്റ്റില്‍ ഷെയ്ന്‍ വോണ്‍ പരാജയപ്പെട്ടിരുന്നു. മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഡ്രസിങ് റൂമില്‍ നിന്ന് വോണ്‍ പതിവായി സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ടീമിലെ സഹതാരമായ മൈക്കിള്‍ ക്ലാര്‍ക്ക് പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എലിസബത്ത് ഹര്‍ലിയോട് കടുത്ത പ്രണയം, വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; വിവാഹനിശ്ചയം വരെ എത്തിയ ആ ബന്ധം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ന്നു ! ഷെയ്ന്‍ വോണിന്റെ ജീവിതം ഇങ്ങനെ