1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson wicket keeping quality

Sanju Samson: സഞ്ജുവിന് ബാറ്റിങ് മികവ് മാത്രമല്ല ഉള്ളത്, ആ കാര്യത്തിലും മിടുക്കന്‍; ഇനിയും ഉപയോഗിക്കാതിരുന്നാല്‍ നഷ്ടം ഇന്ത്യക്ക് തന്നെ

ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല സഞ്ജുവിനെ പരിഗണിക്കേണ്ടതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്

Sanju Samson wicket keeping quality
Sanju Samson: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ സ്ഥിരമാക്കണമെന്ന ആവശ്യവുമായി ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അതിവേഗം റണ്‍സ് നേടാന്‍ കഴിവുള്ള താരമാണ് സഞ്ജു. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അടക്കം കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. കെ.എല്‍.രാഹുലിനേക്കാള്‍ ടീമില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ സഞ്ജുവിന് കഴിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. 
 
അതേസമയം, ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല സഞ്ജുവിനെ പരിഗണിക്കേണ്ടതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ വളരെ മികവ് പുലര്‍ത്തുന്ന താരമാണ് സഞ്ജു. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ ക്വാളിറ്റിയുള്ള കീപ്പറാണ് സഞ്ജു. ഐപിഎല്ലില്‍ അത് സഞ്ജു തെളിയിച്ചിട്ടുണ്ട്. 
 
സ്റ്റംപ്‌സിനു പിന്നില്‍ അതിവേഗ ചലനങ്ങള്‍ നടത്താന്‍ സഞ്ജുവിന് കഴിവുണ്ട്. ട്വന്റി 20 യില്‍ സ്പിന്നര്‍മാരും വിക്കറ്റ് കീപ്പര്‍മാരും തമ്മിലുള്ള ബന്ധം ഏറെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ സഞ്ജു മറ്റേത് ഇന്ത്യന്‍ കീപ്പര്‍മാരേക്കാളും മുന്‍പിലാണ്. സാഹചര്യത്തിനനുസരിച്ച് ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്താന്‍ പോലും സഞ്ജുവിന് സാധിക്കും. ബാറ്റര്‍ എന്നതിനൊപ്പം നല്ലൊരു സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് കഴിവ് കൂടി പരിഗണിച്ച് ടീമില്‍ താരത്തിനു സ്ഥാനം നല്‍കണമെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റിഷഭ് പന്തിൻ്റെ പരുക്ക് മാറാൻ ഉജ്ജയിൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ഇന്ത്യൻ താരങ്ങൾ