താണ്ഡവമാടി ഇന്ത്യന്‍ ബൗളര്‍മാര്‍, വെറും 108 റണ്‍സില്‍ കിവീസിന്റെ കഥ കഴിഞ്ഞു !

മുഹമ്മദ് ഷമി ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി

രേണുക വേണു| Last Modified ശനി, 21 ജനുവരി 2023 (16:22 IST)

രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 108 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്ത്യ. 34.3 ഓവര്‍ മാത്രമാണ് കിവീസ് ബാറ്റ് ചെയ്തത്. 52 പന്തില്‍ 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്‌സ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. കിവീസ് നിരയിലെ ആദ്യ അഞ്ച് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

മുഹമ്മദ് ഷമി ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു ഇപ്പോള്‍ മുന്നിലാണ്. ഇന്നത്തെ കളി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :