അവൻ്റെ അസ്സാന്നിധ്യം ഞങ്ങൾ അറിയുന്നുണ്ട്, ബുമ്ര ടീമിലില്ലാത്തത് പ്രശ്നം തന്നെയാണെന്ന് ഷമി

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (11:12 IST)
ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയാണെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ബുമ്രയെ പോലെ ഒരു താരം ഇല്ലാത്തതിൻ്റെ കുറവ് ടീം അറിയുന്നുണ്ടെന്നും ഷമി പറഞ്ഞു. സെപ്റ്റംബറിന് ശേഷം നടുവേദനയെ തുടർന്ന് പുറത്തിരിക്കുന്ന പിന്നീട് ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യം ബുമ്രയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

ന്യൂസിലൻഡിനെതിരായ പരമ്പരയും ഓസീസിനെതിരെ തുടർന്ന് നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാകും. നല്ല കളിക്കാരുടെ അഭാവം എപ്പോഴും അനുഭവപ്പെടും. അവൻ നല്ല ബൗളറായതിനാൽ ഞങ്ങൾ അവനെ മിസ് ചെയ്യുന്നു. ടീം കൂടുതൽ ശക്തമാകുവാൻ അദ്ദേഹം ഉടൻ തിരിച്ചെത്തുമെന്ന് കരുതുന്നു. ഷമി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :