അഭിറാം മനോഹർ|
Last Modified ഞായര്‍, 22 ജനുവരി 2023 (11:05 IST)
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടൂർണമെൻ്റായ ഐപിഎൽ പുതിയ സീസണിന് അരങ്ങൊരുങ്ങുന്നു. പുതിയ സീസണിനുള്ള തീയ്യതികൾ ബിസിസിഐ ഉറപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിൽ ഒന്നിനാകും ഐപിഎല്ലിൻ്റെ പതിനാറാം സീസണിന് തുടക്കമാവുക. മെയ് 28നാകും ഫൈനൽ.
നേരത്തെ 74 ദിവസത്തെ വിൻഡോയായിരുന്നു ഐപിഎല്ലിനായി ബിസിസിഐ മാറ്റിവെച്ചിരുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
ഫൈനൽ ജൂണിൽ നടക്കാനുള്ളതിനായി ഐപിഎൽ സീസണിന് ദിവസം കുറവായിരിക്കും. ഇത്തവണ 58 ദിവസമാകും ഐപിഎൽ ഉണ്ടാകുക. അതേസമയം വനിതാ ഐപിഎല്ലും ഇത്തവണയുണ്ടാകും.