അഭിറാം മനോഹർ|
Last Modified വെള്ളി, 21 ഏപ്രില്‍ 2023 (19:05 IST)
കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരമായ സഹൽ അബ്ദുൾ സമദ് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. താരത്തിനായി ഒന്നിലധികം
ഐഎസ്എൽ ക്ലബുകൾ രംഗത്തുണ്ടെന്നും താരം ക്ലബ് വിടാൻ സാധ്യത കൂടുതലാണെന്നും ഖേൽ നൗവിൻ്റെ മാധ്യമപ്രവർത്തകൻ സാത്വിക് സർക്കാർ ട്വീറ്റ് ചെയ്തു.
2017 സന്തോഷ് ട്രോഫി ടൂർണമെൻ്റിലൂടെയാണ് സഹൽ അബ്ദുൾ സമദ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതിനടുത്ത സീസണിൽ തന്നെ താരം എമേർജിംഗ് പ്ലെയറായി തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് വന്നിരുന്നെങ്കിലും വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. നിലവിൽ 2025 വരെ താരത്തിന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്.