1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Set back to Sunrisers and Delhi

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍; ഈ രണ്ട് ഫ്രാഞ്ചൈസികള്‍ കളിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ആരാധകര്‍

Set back to Sunrisers and Delhi
സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസികള്‍ക്കെതിരെ ആരാധകര്‍. ഐപിഎല്ലില്‍ ഏറ്റവും മോശം രീതിയില്‍ കളിക്കുന്ന രണ്ട് ടീമുകളാണ് ഡല്‍ഹിയും ഹൈദരബാദുമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഈ സീസണിലെ മോശം പ്രകടനമാണ് ആരാധകരുടെ അതൃപ്തിക്ക് കാരണം. 
 
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവുമായി നാല് പോയിന്റോടെ ഒന്‍പതാം സ്ഥാനത്താണ് ഹൈദരബാദ്. ഡല്‍ഹിയാകട്ടെ ആറ് കളികളില്‍ അഞ്ചിലും തോറ്റ് പത്താം സ്ഥാനത്തും. ഹൈദരബാദിന്റെ നെറ്റ് റണ്‍റേറ്റ് -0.794 ആണെങ്കില്‍ ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റ് -1.183 ആണ്. ഡല്‍ഹിയുടെയും ഹൈദരബാദിന്റെ കളികള്‍ കാണുന്നത് തന്നെ വല്ലാത്തൊരു നെഗറ്റീവ് എനര്‍ജിയാണെന്നും ആരാധകര്‍ ട്രോളുന്നു. ഈ സീസണില്‍ ഇരു ടീമുകളും ഇനി പ്ലേ ഓഫ് കളിക്കുന്ന കാര്യം സംശയമാണ്. 
 
അടുത്ത ലേഖനം
സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് റിപ്പോർട്ട്