അനുബന്ധ വാര്‍ത്തകള്‍
- റിഷഭ് പന്തില്ല, ഇക്കുറി ഡൽഹിയുടെ ഗെയിം ചേയ്ഞ്ചർ താരം അവൻ, യുവതാരത്തെ പുകഴ്ത്തി ഡൽഹി സിഇഒ
- India vs Australia, 4th Test - Live Cricket Score: നൂറ് റണ്‍സ് ആകും മുന്‍പ് ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അടുത്ത സെഷന് നിര്‍ണായകം
- India vs Australia, 4th Test - Live Cricket Score: ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു
- അഹമ്മദാബാദ് ടെസ്റ്റിൽ ടോസിടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി
- അവന് ടെസ്റ്റിൽ എന്ത് ചെയ്യാനാകുമെന്ന് നമ്മൾ കണ്ടതാണ്, റിഷഭിനെ മിസ്സ് ചെയ്യുന്നുവെന്ന് രോഹിത് ശർമ
പുറത്ത് നിൽക്കുന്നവർക്ക് എന്തും പറയാം, രവി ശാസ്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് രോഹിത് ശർമ
ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടാൻ കാരണം ടീമിൻ്റെ അമിത ആത്മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരായാണ് രോഹിത് രംഗത്ത് വന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും രോഹിത് പറഞ്ഞു.
രവി ശാസ്ത്രി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിതമായ ആത്മവിശ്വാസമല്ല അത്. സത്യത്തിൽ 2 കളി ജയിക്കുമ്പോൾ നിങ്ങൾ അമിത ആത്മവിശ്വാസത്തിലാണെന്ന് ആളുകൾ പറഞ്ഞാൽ അത് അസംബന്ധമാണ്. കാരണം നാല് കളികളിലും നന്നായി കളിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. 2 കളി ജയിച്ചതിന് ശേഷം നിർത്താനല്ല ആഗ്രഹം. അമിത ആത്മവിശ്വാസം എന്നെല്ലാം ഇവർ പറയുമ്പോൾ പ്രത്യേകിച്ച് ഡ്രസിംഗ് റൂമിൽ ഇല്ലാത്തവർ. അവർക്ക് ഡ്രസിംഗ് റൂമിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല. രോഹിത് പറഞ്ഞു.