ബ്ലാസ്റ്റേഴ്സിനെ വിലക്കിയാൽ അത് ലീഗിനെ ബാധിക്കും, എഐഎഫ്എഫിനെ സമീപിച്ച് ഐഎസ്എൽ സംഘാടകർ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (13:37 IST)
വിവാദഗോളിൽ പ്രതിഷേധിച്ച് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഐഎസ്എല്ലിൽ വിലക്കേർപ്പെടുത്തരുതെന്ന് സംഘാടകർ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്എല്ലിലെ പ്രധാന ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്സിനെ വിലക്കുന്നത് ലീഗിനെ ബാധിക്കുമെന്നാണ് സംഘാടകരുടെ നിലപാട്.

വിലക്ക് ഒഴിവാക്കി പിഴത്തുകയിൽ ഒതുക്കാനാണ് നീക്കം. പരിശീലകനും വിലക്കുണ്ടാകില്ലെന്നാണ് വിവരം. നിലവിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സൂപ്പർ കപ്പിൻ്റെ ഒരുക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏപ്രിൽ 3ന് ഐ ലീഗിലെ 10 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പ് ആരംഭിക്കുക. ഏപ്രിൽ 8 മുതൽ മത്സരങ്ങൾ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :