1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia, 4th Test - Live Cricket Score

India vs Australia, 4th Test - Live Cricket Score: ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്

India vs Australia
India vs Australia, 4th Test - Live Cricket Score: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് തുടക്കം. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ 17 റണ്‍സ് നേടിയിട്ടുണ്ട്. 
 
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ. നാലാം ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം. 
 
മുഹമ്മദ് സിറാജ് ഇല്ലാതെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. 
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രികര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പിഎസ്എല്ലിൽ 241 റൺസ് പിന്തുടർന്ന് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്, 10 പന്ത് ബാക്കിനിൽക്കെ വിജയം