റിഷഭ് പന്തില്ല, ഇക്കുറി ഡൽഹിയുടെ ഗെയിം ചേയ്ഞ്ചർ താരം അവൻ, യുവതാരത്തെ പുകഴ്ത്തി ഡൽഹി സിഇഒ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (11:46 IST)
ഐപിഎല്ലിൽ മികച്ച ടീം ഉണ്ടായിട്ടും ഇതുവരെയും കിരീടം നേടാനാകാത്ത ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. ഇത്തവണ കിരീടനേട്ടം ലക്ഷ്യമിട്ട് ഡൽഹി ഇറങ്ങുമ്പോൾ റിഷഭ് പന്തിൻ്റെ പരിക്കായിരിക്കും ഡൽഹിയെ ഏറെ വലയ്ക്കുക. ഡേവിഡ് വാർണറുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിനെ പന്തിൻ്റെ അസ്സാന്നിധ്യം ബാധിക്കുമെന്ന് ഉറപ്പാണ്. പന്തിൻ്റെ അസ്സാന്നിധ്യത്തിൽ യുവതാരമായ പൃഥി ഷായായിരിക്കും ഇക്കുറി ഡൽഹിയുടെ ഗെയിം ചേയ്ഞ്ചറെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡൽഹി ധീരജ് മൽഹോത്ര.

എല്ലാവർക്കും ഈ സീസണിലും വലിയ റോൾ ഉണ്ടായിരിക്കും. കഴിവിൻ്റെ പരമാവധി നൽകണമെന്നാണ് താരങ്ങളോട് എനിക്ക് പറയാനുള്ളത്. എല്ലാ വർഷവും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പൃഥ്വി ഷാ ഈ വർഷവും നന്നായി കളിക്കുമെന്ന് സിഇഒ പറയുന്നു. പൃഥ്വി ഷാ പവർ പ്ലേയിൽ കളിക്കുന്ന രീതി ടൂർണമെൻ്റിൽ ഡൽഹിയുടെ മുന്നോട്ട് പോക്കിൽ നിർണായകമാകും. കഴിഞ്ഞ സീസണിനിടെ പൃഥ്വിക്ക് അസുഖം പിടിപ്പെട്ടിരുന്നു. അത്തരത്തിൽ പല നിർഭാഗ്യങ്ങളുമുണ്ടായി. ഇത്തവണ കൂടുതൽ മികച്ച രീതിയിൽ കളിക്കാൻ പൃഥി ഷായ്ക്ക് സാധിക്കുമെന്നും ഡൽഹി സിഇഒ പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :