1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Australia, 4th Test

India vs Australia, 4th Test - Live Cricket Score: നൂറ് റണ്‍സ് ആകും മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അടുത്ത സെഷന്‍ നിര്‍ണായകം

പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ

India vs Australia
India vs Australia, 4th Test - Live Cricket Score: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 29 ഓവറില്‍ 75/2 എന്ന നിലയില്‍. ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. 32 റണ്‍സെടുത്ത ട്രാവിസ് ഹെഡ്, മൂന്ന് റണ്‍സെടുത്ത മര്‍നസ് ലബുഷാനെ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. ഹെഡിനെ രവിചന്ദ്രന്‍ അശ്വിനും ലബുഷാനെയെ മുഹമ്മദ് ഷമിയും മടക്കി. 
 
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ. നാലാം ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം. 
 
മുഹമ്മദ് സിറാജ് ഇല്ലാതെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. 
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രികര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റിഷഭ് പന്തില്ല, ഇക്കുറി ഡൽഹിയുടെ ഗെയിം ചേയ്ഞ്ചർ താരം അവൻ, യുവതാരത്തെ പുകഴ്ത്തി ഡൽഹി സിഇഒ