അനുബന്ധ വാര്ത്തകള്
- ഇന്ത്യൻ സ്പിന്നർമാർക്ക് ഓസീസിൻ്റെ മറുപടി നഥാൻ ലിയോണിലൂടെ, നാഗ്പൂർ ടെസ്റ്റിനിറങ്ങുമ്പോൾ താരം ലക്ഷ്യമിടുന്നത് വമ്പൻ റെക്കോർഡ്
- കോലിക്കില്ലാത്ത നേട്ടം, ബോർഡർ-ഗവാസ്കർ ട്രോഫി എലൈറ്റ് പട്ടികയ്ക്കരികെ പുജാര
- കോലിയോ സ്മിത്തോ? ആരാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ മികച്ച താരം? കണക്കുകൾ ഇങ്ങനെ
- ഇരു ടീമിലുമുള്ളത് മികച്ച 22 കളിക്കാരാണ്, പിച്ചിനെ ഇങ്ങനെ പേടിക്കണോ? ഓസീസിനെ ചൊറിഞ്ഞ് രോഹിത്
- ആദ്യ ടെസ്റ്റിനുള്ള പിച്ചിൽ ദ്രാവിഡിന് അതൃപ്തി, പിച്ച് അവസാന നിമിഷം മാറ്റാൻ നിർദേശിച്ചതായി റിപ്പോർട്ട്
ടി20 റാങ്കിഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ, നേട്ടം കൊയ്ത് ഹാർദ്ദിക്കും ശുഭ്മാൻ ഗില്ലും
ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്. 906 റേറ്റിംഗ് പോയൻ്റുമായാണ് സൂര്യകുമാർ യാദവ് ഇന്നാം സ്ഥാനം നിലനിർത്തിയത്. അതേസമയം ടി20യിൽ ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറിയോടെ ശുഭ്മാൻ ഗില്ലും റാങ്കിംഗിൽ മുന്നേറി.
പുതിയ ടി20 റാങ്കിംഗിൽ മുപ്പതാം സ്ഥാനത്താണ് ഗിൽ. 23കാരനായ താരം ഏകദിനത്തിൽ ആറാം സ്ഥാനത്തും ടെസ്റ്റിൽ 62ആം സ്ഥാനത്തുമാണ്. ടി20 റാങ്കിംഗിൽ വിരാട് കോലി പതിനഞ്ചമതും നായകൻ രോഹിത് ശർമ 29ആം സ്ഥാനത്തുമാണ്. ടി20 ബൗളിംഗ് റാങ്കിംഗിലെ ആദ്യ പത്തിൽ ഇന്ത്യൻ ബൗളർമാർ ആരും തന്നെയില്ല. 13ആം സ്ഥാനത്തുള്ള ആർഷ്ദീപ് സിംഗാണ് ഉയർന്ന റാങ്കുള്ള ഇന്ത്യൻ ബൗളർ.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം ഹാർദ്ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.