അനുബന്ധ വാര്‍ത്തകള്‍
- India vs England, 2nd Test: വിശാഖപട്ടണത്ത് ഇന്ന് തീ പാറും; ഇംഗ്ലണ്ട് അനായാസം ജയിക്കുമോ?
- Shubman Gill: അടുത്ത കോലിയെന്നായിരുന്നു പറച്ചില്, ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താകുന്ന അവസ്ഥയില്‍; ശുഭ്മാന്‍ ഗില്‍ പുറത്തേക്കോ?
- India vs England, 2nd Test: വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്ക് 143 റണ്‍സിന്റെ ലീഡ്, ബുംറയ്ക്ക് ആറ് വിക്കറ്റ്
- India vs England 2nd Test: ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു, പട്ടീദാറിനു അരങ്ങേറ്റം
- India vs England 2nd Test: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ മുതല്‍, ഗില്ലിനെ പുറത്തിരുത്തുമോ?
KL Rahul: മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുല്‍ പുറത്ത് ! പകരം ദേവ്ദത്ത് പടിക്കല്‍
പരുക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ രാഹുലിന് ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍
KL Rahul: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ കെ.എല്‍.രാഹുലിന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും. പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തി നേടാത്തത് കൊണ്ടാണ് രാഹുലിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് രാഹുലിന് പകരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കും.
പരുക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ രാഹുലിന് ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ താരം ഇപ്പോഴും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്. രാജ്‌കോട്ട് ടെസ്റ്റ് അവസാനിക്കുന്നതോടെ മാത്രമേ രാഹുല്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരൂ. അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുല്‍ കളിച്ചേക്കും.
ദേവ്ദത്ത് പടിക്കല്‍ ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റില്‍ ടീമില്‍ ഇടം പിടിക്കുന്നത്. കര്‍ണാടക സ്വദേശിയായ പടിക്കല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.