കോപ്പയ്ക്കും ലോകകപ്പ് യോഗ്യത റൗണ്ടിനും പിന്നാലെ ഒളിമ്പിക്സ് യോഗ്യത റൗണ്ടിലും ബ്രസീലിനെ ചവിട്ടി പുറത്താക്കി അര്‍ജന്റീന

Argentina
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (16:41 IST)
Argentina
ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്ത്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവതെ ബ്രസീല്‍ പുറത്തായത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഗോള്‍ഡന്‍ മെഡല്‍ ബ്രസീലിനായിരുന്നു.

വെനസ്വലയിലെ കാരക്കസിലെ ബ്രിജിഡോ ഇരിയാര്‍ട്ടെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77മത് മിനുട്ടില്‍ ലൂസിയാനോ ഗോന്‍ഡൗ നേടിയ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. വാലന്റൈന്‍ ബര്‍ക്കോ നല്‍കിയ ക്രോസില്‍ നിന്നും ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ മൈക്കലിനെ മറികടന്നാണ് ലൂസിയാനോ ഗോള്‍ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :