India vs England, 2nd Test: വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്ക് 143 റണ്‍സിന്റെ ലീഡ്, ബുംറയ്ക്ക് ആറ് വിക്കറ്റ്

ജസ്പ്രീത് ബുംറയുടെ കൃത്യതയാര്‍ന്ന പന്തുകളാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ തിരിച്ചടിയായത്

India, Jasprit Bumrah, India vs England
രേണുക വേണു| Last Modified ശനി, 3 ഫെബ്രുവരി 2024 (18:30 IST)
Indian Team

India vs England, 2nd Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 143 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 ന് അവസാനിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 171 റണ്‍സായി. 15 റണ്‍സുമായി യഷസ്വി ജയ്‌സ്വാളും 13 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.

ജസ്പ്രീത് ബുംറയുടെ കൃത്യതയാര്‍ന്ന പന്തുകളാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ തിരിച്ചടിയായത്. 15.5 ഓവറില്‍ 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. കുല്‍ദീപ് യാദവ് മൂന്നും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച ഇംഗ്ലണ്ട് 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :