1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 2nd Test Playing 11

India vs England 2nd Test: ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു, പട്ടീദാറിനു അരങ്ങേറ്റം

അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്

India, England, Rohit Sharma, India vs England
India vs England 2nd Test: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് വിശാഖപട്ടണത്ത് ആരംഭം. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. പരുക്കേറ്റ കെ.എല്‍.രാഹുലും രവീന്ദ്ര ജഡേജയും പുറത്ത്. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചു. മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, രജത് പട്ടീദാര്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, ശ്രേയസ് അയ്യര്‍, ശ്രികര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ 
 
അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നാം ടെസ്റ്റ് 28 റണ്‍സിനു ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Ind vs Eng: വിസ കിട്ടാതെ ആദ്യ മത്സരം നഷ്ടമായി, ഷോയ്ബ് ബഷീറിന്റെ പ്രതികാരം രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തികൊണ്ട്