1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Zimbabwe T20 World Cup Predicted 11

India vs Zimbabwe, T20 World Cup 2026: ഇന്ന് ഇന്ത്യക്കു നിർണായകം; എതിരാളികൾ സിംബാബ്വെ

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു ഇന്ത്യ തോൽവി വഴങ്ങിയിരുന്നു

Sanju Samson Will not play World Cup, Sanju Samson, T20 World Cup, Sanju Samson vs Ishan Kishan
India vs Zimbabwe, T20 World Cup 2026: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സിംബാബ്വെയ്‌ക്കെതിരെ. സൂപ്പർ എട്ടിലെ രണ്ടാമത്തെ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തോറ്റാൽ ഇന്ത്യ സെമി കാണാതെ പുറത്താകും. 
 
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാമതാണ് ഇന്ത്യ. മികച്ച നെറ്റ് റൺറേറ്റുമായി വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ജയിക്കുന്നതിനൊപ്പം മികച്ച നെറ്റ് റൺറേറ്റ് സ്വന്തമാക്കുകയും ഇന്ന് ഇന്ത്യയുടെ ലക്ഷ്യമാണ്. 
 
മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്കായി കളിച്ചേക്കും. അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജുവായിരിക്കും ഓപ്പണർ. ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്ക് ഇറങ്ങും. റിങ്കു സിങ്ങിനെ പുറത്തിരുത്തി തിലക് വർമ തുടരാനാണ് സാധ്യത. വാഷിങ്ടൺ സുന്ദറിനു പകരം അക്‌സർ പട്ടേൽ പ്ലേയിങ് ഇലവനിലെത്തും. 
 
ഇന്ത്യ, സാധ്യത ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ 
അടുത്ത ലേഖനം
സൂപ്പർ 8 നിർണായക പോരാട്ടത്തിൽ ആശങ്ക വേണ്ട: തിലക് വർമ്മക്കും അഭിഷേക് ശർമ്മക്കും പിന്തുണയുമായി ബാറ്റിംഗ് കോച്ച് സിതാംശു കോടക്