1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ahmed shehzad slams babar azam

ബാബർ കൊച്ചുകുഞ്ഞല്ലല്ലോ, നൂറിൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു, ബ്രൂക്കിനെ കണ്ട് പഠിക്കു, രൂക്ഷവിമർശനവുമായി അഹമ്മദ് ഷെഹ്സാദ്

ബാബര്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ. നൂറില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. പിച്ചില്‍ ഭൂതമുണ്ടായിരുന്നോ?

Ahmed shehzad, Babar Azam, T20 worldcup,Pakistan vs england
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാക് സൂപ്പര്‍ താരം ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദ്. ഹാര്‍ന മന ഹെ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ടീമിന്റെ വിജയത്തേക്കാള്‍ വ്യക്തികളെ മുന്നില്‍ വെയ്ക്കുന്ന പാക് സമീപനത്തിനെതിരെ അഹമ്മദ് ഷെഹ്‌സാദ് രംഗത്ത് വന്നത്. ടി20 ക്രിക്കറ്റിലെ നാലാം നമ്പര്‍ സ്ഥാനം ബാബറിന് അനുയോജ്യമല്ലെന്ന് പറഞ്ഞ ഷെഹ്‌സാദ് ഹാരി ബ്രൂക്ക് ചെയ്തത് നമ്മള്‍ കണ്ടതല്ലെ എന്നും തിരിച്ചുചോദിക്കുന്നു.
 
മത്സരത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തുന്നതാണ് ബാബറിന്റെ പ്രകടനം. നിങ്ങള്‍ ഹാരി ബ്രൂക്കിനെ നോക്കു. നാലാം നമ്പറില്‍ ഇറങ്ങി മത്സരത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ തന്നെ സ്‌കോര്‍ ഉയര്‍ത്തികൊണ്ടാണ് അദ്ദേഹം കളിച്ചത്. ബാബര്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ. നൂറില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. പിച്ചില്‍ ഭൂതമുണ്ടായിരുന്നോ?, മിസ്റ്ററി സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നോ? ഇല്ല. എന്നിട്ടും ആകെ നേടിയത് 25 പന്തില്‍ 24 റണ്‍സ് മാത്രം.
 
പ്രധാനപ്രശ്‌നം ബാബറിന്റെ ബാറ്റിംഗ് പൊസിഷനല്ല. കഴിഞ്ഞ 3 വര്‍ഷങ്ങളായി ബാബര്‍ ഔട്ട് ഓഫ് ഫോമിലാണ്. മികച്ച ക്രിക്കറ്റല്ല ബാബര്‍ കളിക്കുന്നത്. ടീമിന് ഗുണം ചെയ്യുന്ന പ്രകടനങ്ങളൊന്നും അടുത്തൊന്നും ബാബര്‍ നടത്തിയിട്ടില്ല. ഞങ്ങള്‍ ഇത് മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ആരും അത് ചെവികൊള്ളുന്നില്ല. അഹ്‌മ്മദ് ഷെഹ്‌സാദ് പറഞ്ഞു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Sanju Samson : നെറ്റ്സിൽ പ്രത്യേക പരിശീലനം നടത്തി സഞ്ജുവും ഇഷാനും, വീഡിയോ പങ്കുവെച്ച് ഐസിസി