1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies Test Match Predicted 11

India vs West Indies Test Match Predicted 11: ഗെയ്ക്വാദ് കാത്തിരിക്കണം, ആദ്യ അവസരം ജയ്‌സ്വാളിന്; സാധ്യത ഇലവന്‍ ഇങ്ങനെ

India vs West Indies Test Match Predicted 11
India vs West Indies Test Match Predicted 11: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു നാളെ (ജൂലൈ 12) തുടക്കം. രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. ജൂലൈ 12 ബുധനാഴ്ച മുതല്‍ ജൂലൈ 16 ഞായറാഴ്ച വരെയാണ് ഒന്നാം ടെസ്റ്റ്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുക. ദൂരദര്‍ശന്‍ സ്പോര്‍ട്സ് (ഡിഡി സ്പോര്‍ട്സ്) ചാനലിലാണ് ടെസ്റ്റ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരും. ചേതേശ്വര്‍ പുജാരയ്ക്ക് പകരക്കാരനായി യഷ്വസി ജയ്‌സ്വാള്‍ വണ്‍ഡൗണ്‍ ബാറ്ററായി എത്തും. ജയ്‌സ്വാളിന്റെ അരങ്ങേറ്റ മത്സരമായിരിക്കും ഇത്. വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത് തുടരും. കെ.എസ്.ഭരത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരായിരിക്കും പേസര്‍മാര്‍. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യഷ്വസി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത്, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി 
 
അടുത്ത ലേഖനം
India vs West Indies Test Series: കളി കാണണമെങ്കില്‍ ഉറക്കം കളയണം ! ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര നാളെ മുതല്‍, അറിയേണ്ടതെല്ലാം