ധോണി ഐപിഎൽ അവസാനിപ്പിച്ചു; ഇനി ചെന്നൈ മെന്റർ
MS Dhoni
ഇതിഹാസ താരം മഹേന്ദ്രസിങ് ധോണി ഐപിഎൽ കരിയറും അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 2027 സീസണിൽ ധോണി ചെന്നൈ ടീമിന്റെ മെന്ററായിരിക്കും.
2008 ൽ ഐപിഎലിന്റെ ആദ്യ പതിപ്പിൽ ധോണി ചെന്നൈയ്‌ക്കൊപ്പം യാത്ര തുടങ്ങിയതാണ്. ഒത്തുകളി ആരോപണത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സിന് ഐപിഎലിൽ നിന്ന് വിലക്ക് ലഭിച്ച 2016, 2017 സീസണുകളിൽ പൂണെ സൂപ്പർ ജയന്റ്‌സിന്റെ ഭാഗമായത് ഒഴിച്ചാൽ മറ്റു സീസണുകളിലെല്ലാം ധോണി ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്നു.
2010, 2011, 2018, 2021, 2023 സീസണുകളിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ്. ഐപിഎൽ കരിയറിൽ 278 മത്സരങ്ങളിൽ നിന്നായി 5,439 റൺസ് നേടി. ശരാശരി 38.30, സ്‌ട്രൈക് റേറ്റ് 137.45 എന്നിങ്ങനെയാണ്. ഐപിഎലിൽ താരം 24 അർധ സെഞ്ചുറികൾ നേടി. പുറത്താകാതെ നേടിയ 84 റൺസാണ് ടോപ് സ്‌കോർ. 264 സിക്‌സുകളാണ് ഐപിഎൽ കരിയറിൽ ധോണിയുടെ ബാറ്റിൽ നിന്ന് പറന്നത്. പത്ത് ഐപിഎൽ ഫൈനലുകൾ കളിക്കുകയും അതിൽ അഞ്ചെണ്ണത്തിൽ കിരീടം ചൂടുകയും ചെയ്തു. Also Read: ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ
