1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 1st ODI Match Thiruvananthapuram

India vs West Indies 1st ODI: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനം നാളെ തിരുവനന്തപുരത്ത്

India vs West Indies 1st ODI Predicted 11, India vs West Indies, India West Indies, India vs West Indies ODI Series, Shubman Gill, Virat Kohli, Rohit Sharma, India West Indies Match Updates
Rohit Sharma

India vs West Indies 1st ODI: വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ഒന്നാം ഏകദിനം നാളെ. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലാണ് ഒന്നാം ഏകദിനം നടക്കുക. 
 
ഗെയ്ക്വാദ് കളിക്കും 
 
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഋതുരാജ് ഗെയ്ക്വാദ് പ്ലേയിങ് ഇലവനിൽ ഉണ്ടാകും. ശ്രേയസ് അയ്യർക്ക് പകരം നാലാം നമ്പറിലാകും ഗെയ്ക്വാദ് ഇറങ്ങുക. ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നതിനാൽ ശ്രേയസ് ഏകദിന പരമ്പരയ്ക്കില്ല. 
 
സാധ്യത ഇലവൻ
 
ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ.രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ 
 
മൂന്ന് മത്സരങ്ങളുടെ പരമ്പര 
 
സെപ്റ്റംബർ 27 ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ഒന്നാം ഏകദിനം. സെപ്റ്റംബർ 30 ബുധനാഴ്ച ഗുവാഹത്തിയാണ് രണ്ടാം ഏകദിനത്തിന് ആതിഥേയത്വം വഹിക്കുക. ഒക്ടോബർ മൂന്ന് ശനിയാഴ്ച ഛത്തീസ്ഗഢിൽ വെച്ചാണ് മൂന്നാം ഏകദിനം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്ന് ഏകദിനവും ആരംഭിക്കുക. 
 
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്: Shubman Gill [C], Rohit Sharma, Virat Kohli, Ruturaj Gaikwad, KL Rahul [VC], Dhruv Jurel, Nitish Kumar Reddy, Ravindra Jadeja, Kuldeep Yadav, Prasidh Krishna, Gurnoor Brar, Mohammed Siraj, Auqib Nabi, Yashasvi Jaiswal, Naman Dhir.
 
വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ്: Shai Hope (c), Jewel Andrew, John Campbell, Keacy Carty, Roston Chase, Matthew Forde, Justin Greaves, Amir Jangoo, Alzarri Joseph, Shamar Joseph, Vitel Lawes, Gudakesh Motie, Keemo Paul, Sherfane Rutherford, Jayden Seales.
 
തത്സമയം കാണാം 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കിവീസിനെതിരെ സഞ്ജു ഏകദിനത്തിൽ തിരിച്ചെത്തുമോ?, സാധ്യതയേറെ, കാരണം ഇതാണ്