'ആ സ്റ്റേജ് ഷോയ്ക്ക് പിന്നാലെ ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് ഗോസിപ്പുകൾ പ്രചരിച്ചു'; സായ് കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ബിന്ദു പറഞ്ഞത്
Sail Kumar and Bindu Panicker
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സായ്കുമാറും ബിന്ദു പണിക്കരും. 2009 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ ഗോസിപ്പുകൾക്കൊടുവിലാണ് ഇരുവരുടെയും വിവാഹം. മുൻപ് പലപ്പോഴും ബിന്ദുവുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച കാലത്തെ കുറിച്ച് സായ്കുമാർ പറഞ്ഞിട്ടുണ്ട്.
അന്ന് പ്രചരിച്ച ഗോസിപ്പ്
സായ്കുമാറിനൊപ്പം വിവാഹത്തിന് മുൻപും ഒരുമിച്ചാണ് താമസമെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നതായി ബിന്ദു പണിക്കർ പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ സമയത്തും പല കഥകൾ കേട്ടെന്നും ബിന്ദു പണിക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
വിവാഹത്തിനു മുൻപ് തന്നെ തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ കാരണം അമേരിക്കൻ ഷോയാണെന്നാണ് ബിന്ദു പറഞ്ഞത്.
'ആദ്യ ഭർത്താവ് ബിജുവേട്ടൻ മരിച്ചു മാസങ്ങളോളം സിനിമയിൽ നിന്നും ഞാൻ വിട്ടുനിന്നു. അപ്പോഴാണ് സായിയേട്ടൻ ഉൾപ്പടെ ഉള്ളവർ അമേരിക്കയിൽ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്. എന്റെ സഹോദരന്റെ നിർബന്ധ പ്രകാരം അമേരിക്കയിൽ ആ പരിപാടിയിൽ പങ്കെടുക്കാനായി പോയി. എന്നാൽ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകൾ പ്രചരിച്ചുതുടങ്ങി. അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭർത്താവും വിവാഹം ആലോചിച്ചു വീട്ടിൽ എത്തി. പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു എന്റെ മറുപടി,' ബിന്ദു പണിക്കർ പറഞ്ഞു.
ബിന്ദുവിന്റെ ജീവിതം
1997 ലാണ് സംവിധായകൻ ബിജു നായർ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ൽ ഹൃദയാഘാതത്തെ തുടർന്ന് ബിജു നായർ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കർ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. സായ്കുമാർ വിവാഹാലോചനയുമായി വീട്ടിൽ എത്തിയപ്പോൾ ഈ മകളുടെ കാര്യത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കരുടെ ചിന്ത. കുഞ്ഞിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്. ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും സായ്കുമാർ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ എല്ലാവർക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ മാര്യേജായി നടത്തിയതെന്നും ബിന്ദു പറയുന്നു.
വിവാഹത്തിനു മുൻപ് സായ്കുമാറും താനും ഒരുമിച്ചാണ് താമസിച്ചതെന്ന താരത്തിൽ ഗോസിപ്പ് പ്രചരിക്കാനുള്ള കാരണവും ബിന്ദു പണിക്കർ വെളിപ്പെടുത്തിയിരുന്നു. 'അമേരിക്കൻ ഷോയ്ക്ക് ശേഷം ഒരു ഫ്ളാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേർക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത്. അപ്പോഴാണ് സായിയേട്ടനും ഇ ഫ്ളാറ്റിൽ തന്നെയാണ് താമസമെന്നത് ഞാൻ അറിയുന്നത്. അങ്ങനെ ഞാൻ നാലാം നിലയിലും സായിയേട്ടൻ മൂന്നാം നിലയിലും താമസിച്ചു. അതോടെയാണ് ഞങ്ങൾ ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാൻ തുടങ്ങിയത്,' ബിന്ദു പണിക്കർ പറഞ്ഞു.
വിവാദം
ബിന്ദു പണിക്കർക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്നാണ് പ്രസന്ന അന്ന് ആരോപിച്ചത്. എന്നാൽ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിക്കുകയായിരുന്നു.
ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാർ പഴയൊരു അഭിമുഖത്തിൽ വാചാലനായിട്ടുണ്ട്. തനിക്ക് എല്ലാം ബിന്ദുവാണെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ്കുമാർ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാർ പറഞ്ഞു. Also Read: Onam Bumper 2026 Draw Live Updates: ഓണം ബംപർ 2026 - രണ്ടാം സമ്മാനത്തിന് അർഹമായ നമ്പറുകളുടെ പട്ടിക ഇതാ !
