1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies ODI Series Match Dates Schedules

India vs West Indies ODI Series: കോലിയും രോഹിത്തും വീണ്ടും ഒന്നിച്ച്; തത്സമയം കാണാൻ എന്ത് വേണം?

India vs West Indies, India West Indies, India vs West Indies ODI Series, Shubman Gill, Virat Kohli, Rohit Sharma, India West Indies Match Updates
Virat Kohli and Rohit Sharma

India vs West Indies ODI Series: ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നു. സെപ്റ്റംബർ 27 ഞായറാഴ്ചയാണ് പരമ്പരയ്ക്ക് തുടക്കമാകുക. 
 
രോഹിത്തിനും കോലിക്കും നിർണായകം
 
മുതിർന്ന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര നിർണായകമാകും. ഏകദിന ലോകകപ്പിന് ഇരുവരും ഉണ്ടാകുമോയെന്ന് വിൻഡീസിനെതിരായ പ്രകടനത്തിലൂടെ തീരുമാനിക്കപ്പെടും. രവീന്ദ്ര ജഡേജയ്ക്കും ഈ പരമ്പര നിർണായകമാണ്. 
 
മത്സരങ്ങൾ 
 
സെപ്റ്റംബർ 27 ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ഒന്നാം ഏകദിനം. സെപ്റ്റംബർ 30 ബുധനാഴ്ച ഗുവാഹത്തിയാണ് രണ്ടാം ഏകദിനത്തിന് ആതിഥേയത്വം വഹിക്കുക. ഒക്ടോബർ മൂന്ന് ശനിയാഴ്ച ഛത്തീസ്ഗഢിൽ വെച്ചാണ് മൂന്നാം ഏകദിനം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്ന് ഏകദിനവും ആരംഭിക്കുക. 
 
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്: Shubman Gill [C], Rohit Sharma, Virat Kohli, Ruturaj Gaikwad, KL Rahul [VC], Dhruv Jurel, Nitish Kumar Reddy, Ravindra Jadeja, Kuldeep Yadav, Prasidh Krishna, Gurnoor Brar, Mohammed Siraj, Auqib Nabi, Yashasvi Jaiswal, Naman Dhir.
 
വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ്: Shai Hope (c), Jewel Andrew, John Campbell, Keacy Carty, Roston Chase, Matthew Forde, Justin Greaves, Amir Jangoo, Alzarri Joseph, Shamar Joseph, Vitel Lawes, Gudakesh Motie, Keemo Paul, Sherfane Rutherford, Jayden Seales.
 
തത്സമയം കാണാം 
 
സ്റ്റാർ സ്‌പോർട്‌സ് നെറ്റ് വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം. Also Read: 'പിണറായിക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലും തെളിവില്ല'; എസ്.ഐ.ടി വിലയിരുത്തൽ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഏഷ്യൻ ഗെയിംസ് 2026: സുരുചി-കമൽജീത് സഖ്യത്തിന് ഷൂട്ടിംഗിൽ സ്വർണം; ഏഷ്യൻ റെക്കോർഡും