India vs Oman, Asia Cup 2025: ഗില്ലിനും ബുംറയ്ക്കും വിശ്രമം; സഞ്ജു ഓപ്പണറാകും
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. പ്രധാന ഓപ്പണര്‍മാരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലിനു വിശ്രമം അനുവദിക്കും
India vs Oman, Asia Cup 2025: ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തിനു ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്കു സാധ്യത. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമല്ലാത്ത മത്സരം ആയതിനാല്‍ കഴിഞ്ഞ രണ്ട് കളികള്‍ ബെഞ്ചില്‍ ഇരുന്നവര്‍ക്കു ഇന്ന് അവസരം ലഭിച്ചേക്കും.
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. പ്രധാന ഓപ്പണര്‍മാരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലിനു വിശ്രമം അനുവദിക്കും. സഞ്ജു ഓപ്പണറായി എത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, ഫിനിഷര്‍ റോളിലേക്ക് ജിതേഷ് ശര്‍മയെ കൊണ്ടുവരും. ജസ്പ്രിത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. പകരം ഹര്‍ഷിത് റാണയോ അര്‍ഷ്ദീപ് സിങ്ങോ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും.
ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാകും ഇന്ത്യ സൂപ്പര്‍ ഫോര്‍ കളിക്കുക. ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോറില്‍ എത്തി.
സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ് / ഹര്‍ഷിത് റാണ