1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan in Super 4 Asia Cup

Pakistan vs UAE: യുഎഇയെ 41 റണ്‍സിനു തോല്‍പ്പിച്ചു, പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു

Pakistan in Super 4 Asia Cup, Pakistan vs UAE, Pakistan Team, Asia Cup 2025, പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ യുഎഇ, ഏഷ്യ കപ്പ് 2025
Pakistan

Pakistan vs UAE: യുഎഇയെ 41 റണ്‍സിനു തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറില്‍. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ യുഎഇ 105 നു ഓള്‍ഔട്ട് ആയി. 
 
പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആകുമ്പോഴേക്കും ഓപ്പണര്‍മാരായ ഷഹിബാസ്ദ ഫര്‍ഹാന്‍ (അഞ്ച്), സായിം അയൂബ് (പൂജ്യം) എന്നിവരെ നഷ്ടപ്പെട്ടു. 36 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സെടുത്ത ഫഖര്‍ സമാന്‍ ആണ് പാക്കിസ്ഥാനു രക്ഷയായത്. ഷഹീന്‍ അഫ്രീദി 14 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 29 റണ്‍സ് നേടി വാലറ്റത്ത് പൊരുതി. നായകന്‍ സല്‍മാന്‍ അഗ 27 പന്തില്‍ 20 റണ്‍സെടുത്തു. യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. 
 
മറുപടി ബാറ്റിങ്ങില്‍ യുഎഇയ്ക്കും തുടക്കംമുതല്‍ തകര്‍ച്ചയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 37 റണ്‍സ് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍ ചോപ്ര (35 പന്തില്‍ 35), ധ്രുവ് പരശര്‍ (23 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് പൊരുതിനോക്കിയത്. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. ഷഹീന്‍ തന്നെയാണ് കളിയിലെ താരം. ഹാരിസ് റൗഫിനും അബ്രാര്‍ അഹമ്മദിനും രണ്ട് വീതം വിക്കറ്റുകള്‍. 
 
ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ എത്തിയിരിക്കുന്നത്. ശേഷിക്കുന്ന ഒരു മത്സരം തോറ്റാലും നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സ്ഥാനചലനമില്ലാതെ സൂപ്പര്‍ ഫോറിലേക്ക് എത്തും. 
അടുത്ത ലേഖനം
Asia Cup: ഏഷ്യാകപ്പിൽ അസാധാരണ പ്രതിസന്ധി, മത്സരത്തിനെത്താതെ പാക് താരങ്ങൾ ഹോട്ടലിൽ തുടരുന്നു