1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs england first odi

India vs Eng 1st ODI: ഇംഗ്ലണ്ടിൻ്റെ നെഞ്ചിൽ ബുമ്രയുടെ ആറാട്ട്, ഇന്ത്യയ്ക്ക് 111 റൺസ് വിജയലക്ഷ്യം

india
ആധുനിക ക്രിക്കറ്റിലെ സമവാക്യങ്ങളെല്ലാം മാറ്റികുറിക്കുമെന്ന് വീമ്പ് പറഞ്ഞ ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ ക്രിക്കറ്റിൻ്റെ കാറ്റൂരിവിട്ട് ഇന്ത്യ. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുമ്രയുടെ മിന്നലാക്രമണത്തിൽ പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര തകർന്നടിയുകയായിരുന്നു. മത്സരത്തിൻ്റെ തുടക്കം മുതൽ ഇംഗ്ലണ്ടിനെ ചിത്രത്തിൽ നിന്നും മായ്ച്ചുകളഞ്ഞ ബുമ്ര 7.2 ഓവറിൽ 19 റൺസിന് 6 വിക്കറ്റാണ് വീഴ്ത്തിയത്.
 
ജോസ് ബട്ട്‌ലറും, ബെയർസ്റ്റോയും ജേസൺ റോയിയും ജോ റൂട്ടും ബെൻ സ്റ്റോക്സും അടങ്ങിയ ബാറ്റിങ്ങ് നിര 25.2 ഓവറിൽ വെറും 110 റൺസിനാണ് കൂടാരം കയറിയത്. ബുമ്രയ്ക്ക് ഒരറ്റത്ത് മികച്ച പിന്തുണ നൽകിയ മുഹമ്മദ് ഷമി 7 ഓവറിൽ 31 റണ്ണിന് മൂന്ന് വിക്കറ്റ് നേടി. 30 റൺസെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ഇംഗ്ലണ്ടിന് വേണ്ടി ഡേവിശ് വില്ലി 21ഉം ബ്രൈഡൻ കാഴ്സ് 15 റൺസും നേടി.
 
അടുത്ത ലേഖനം
Ind vs Eng ODI: ബുമ്രയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇംഗ്ലണ്ട് മുൻനിര, ആദ്യ 8 ഓവറിൽ തന്നെ 5 വിക്കറ്റ് നഷ്ടം