2 മാസം വിശ്രമമില്ലാതെ ഐപിഎൽ കളിക്കുന്നവർക്ക് ഇപ്പോൾ വിശ്രമം വേണം? സീനിയർ താരങ്ങളെ വിമർശിച്ച് ഗവാസ്കർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജൂലൈ 2022 (14:02 IST)
തുടർച്ചയായി വിശ്രമമെടുക്കുന്നതിനെതിരെ ഇതിഹാസതാരം സുനിൽ ഗവാസ്കർ. ഐപിഎല്ലിൽ രണ്ട് മാസം വിശ്രമമില്ലാതെ കളിക്കാനാകുന്ന താരങ്ങൾക്ക് എന്തുകൊണ്ട് രാജ്യത്തിനായി ഇത് സാധിക്കുന്നില്ലെന്ന് ഗവാസ്കർ ചോദിച്ചു.

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിശ്രമം വേണമെന്ന് കോലി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോട് എനിക്ക് യോജിക്കാനാവില്ല. ഐപിഎൽ സമയത്ത് നിങ്ങൾ ഇടവേളയെടുക്കില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ വിശ്രമം വേണം. ഇതിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കണം. വിശ്രമം എന്നൊന്നും പറഞ്ഞിരിക്കരുത്. 20 ഓവർ മാത്രമാണ് ടി20. അത് നിങ്ങളുടെ ശരീരത്തിന് അധികഭാരം നൽകുന്നില്ല. ഗവാസ്കർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :