ഫഹദിനെ നായകനാക്കി ആ സിനിമ നടന്നില്ല,തിരക്കഥയ്ക്കായി ഒന്നര വര്‍ഷത്തോളം പോയി,വിനീത് കുമാര്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (15:19 IST)

ഫഹദിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത് കുമാര്‍ സംവിധായകനായത്. ഈ സിനിമയ്ക്ക് ശേഷം ഫഹദുമായി ഒരു ചിത്രം ചെയ്യാന്‍ സംവിധായകന്‍ പദ്ധതി ഇട്ടിരുന്നു. ഫഹദ്ദിന് സമ്മതവും മൂളി. എന്നാല്‍ ആ നടന്നില്ല. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

ഫഹദിന് പറ്റിയ ഒരു സബ്ജക്ട് ഒരുങ്ങി വരാന്‍ കുറച്ച് സമയം എടുത്തു എന്നാണ് വിനീത് പറയുന്നത്.പിന്നീട് അത് എഴുതി വന്നപ്പോള്‍, ആ സമയത്ത് ചെയ്യേണ്ട സിനിമയല്ല എന്ന് തോന്നി അത് മാറ്റുകയായിരുന്നു. തനിക്കുതന്നെ ഒരു എക്‌സൈറ്റ്‌മെന്റ് ഇല്ലാതെ അതുമായി മുന്നോട്ട് പോകുന്നതില്‍ താത്പര്യം ഇല്ലായിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒന്നര വര്‍ഷത്തോളം അതിന്റെ തിരക്കഥയ്ക്കായി പോയിയെന്ന് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിനിടെ വിനീത് കുമാര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :