1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India's worldcup run will not be easy says mohammad kaif

ഏകദിന ലോകകപ്പ്: ആ രണ്ട് ടീമുകളെ തോല്‍പ്പിക്കുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാകില്ല: കൈഫ്

India
ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ശക്തരായ ടീമുകളെ തോല്‍പ്പിക്കുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. തീര്‍ച്ചയായും ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാന്‍ മറ്റൊരു കാരണവും കാണുന്നില്ലെന്നും കൈഫ് പറഞ്ഞു.
 
ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മികച്ച സാധ്യതയാണുള്ളത്. കാരണം നമ്മുടെ സ്വന്തം രാജ്യത്താണ് ടൂര്‍ണമെന്റ് നടക്കാന്‍ പോകുന്നത്. മറ്റ് ടീമുകളെ അപേക്ഷിച്ച് ഇവിടത്തെ പിച്ചിനെയും സാഹചര്യങ്ങളെയും പറ്റി നമുക്ക് കൂടുതല്‍ കാര്യങ്ങളറിയാം. ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോള്‍ ഉണ്ടായിരിക്കും. ടൂര്‍ണമെന്റ് ജയിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ നമുക്കുണ്ട്. ഫിറ്റ്‌നസിന്റെയും ഫോമിന്റെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് സീനിയര്‍ താരങ്ങളെ ലോകകപ്പില്‍ മുഴുവനായും ആവശ്യമുണ്ടെന്നും കൈഫ് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇതിഹാസതാരം മേഗന്‍ റപീനോ വിരമിക്കല്‍ പ്രഖ്യാപിച്ചു