ഇന്ത്യ മാത്രമല്ല, ലോകകപ്പിൽ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാനാകും: ബാബർ അസം

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജൂലൈ 2023 (19:13 IST)
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് മാത്രമല്ല പാകിസ്ഥാന്റെ ലക്ഷ്യമെന്ന് പാക് നായകന്‍ ബാബര്‍ അസം. ഇന്ത്യയെ കൂടാതെ വേറെയും 8 ടീമുകളുണ്ട്.ഇവരെയെല്ലാം തോല്‍പ്പിക്കാനായെങ്കില്‍ മാത്രമെ ഫൈനലില്‍ എത്താനാകുവെന്നും ബാബര്‍ അസം പറയുന്നു.

1,32,000 പേര്‍ക്കിരിക്കാവുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 15നാണ് ലോകകപ്പിലെ ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം. ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ പോകുന്നത് ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ടീമിനെ മാത്രം കേന്ദ്രീകരിച്ചല്ല പാകിസ്ഥാന്റെ പദ്ധതികള്‍. മാത്രമല്ല. മറ്റ് 8 ടീമുകള്‍ കൂടി ലോകകപ്പിനുണ്ട്. അവരെ കൂടി തോല്‍പ്പിച്ചെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക് ഫൈനലില്‍ എത്താനാകു. നിലവില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലാണ് പാക് ടീമുള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങളടന്ന്ഗുന്ന പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയിലും പാകിസ്ഥാനിലുമായി നടക്കുന്ന ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ കളിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :