പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു, വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തമീം ഇഖ്ബാല്‍

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂലൈ 2023 (08:34 IST)
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മണിക്കൂറുകള്‍ക്കകം പ്രഖ്യാപനം പിന്‍വലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തീരുമാനത്തില്‍ നേരിട്ട് ഇടപ്പെട്ടതോടെയാണ് തമീം തന്റെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചത്. അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തോറ്റതിന് പിന്നാലെയാണ് 34കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് പ്രധാനമന്ത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്നും ഇപ്പോള്‍ വിരമിക്കരുതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അവരോട് ഞാന്‍ എങ്ങനെ നോ പറയും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കുന്നതെന്ന് ഇഖ്ബാലിനെ ഉദ്ധരിച്ചുകൊണ്ട് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിനായി 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 70 ടെസ്റ്റുകളില്‍ നിന്നും 5134 റണ്‍സും 241 ഏകദിനങ്ങളില്‍ നിന്നും 8313 റണ്‍സും താരം നേടിയിട്ടുണ്ട്. വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും പിന്നില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് തമീം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :