1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amarnath Yatra

മഴ കനത്തതോടെ അമര്‍നാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി

Amarnath Yatra
മഴ കനത്തതോടെ അമര്‍നാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി. കശ്മീര്‍ താഴ്വരയില്‍, അനന്ത്‌നാഗ് ജില്ലയിലെ നുന്‍വാന്‍-പഹല്‍ഗാം, ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍തല്‍ എന്നീ രണ്ട് യാത്രാ റൂട്ടുകളിലും മഴ കനത്തതിനാലാണ് തീരുമാനം. യാത്രാ മാര്‍ഗ്ഗങ്ങളിലെ കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം മാത്രമേ യാത്ര പുനരാരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.
 
ഇന്നലെ വൈകുന്നേരം വരെ ഏകദേശം 85,000 തീര്‍ത്ഥാടകര്‍ മഞ്ഞിലുളള ശിവലിംഗം ദര്‍ശിച്ചു. വ്യാജ പെര്‍മിറ്റ് കൈവശം വച്ചിരുന്ന 300-ലധികം തീര്‍ഥാടകര്‍ക്ക് ജമ്മുവില്‍ സ്ഥാപിച്ച കൗണ്ടറുകളില്‍ പുതിയ രജിസ്ട്രേഷന് ശേഷം പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. 
അടുത്ത ലേഖനം
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഈ പ്രദേശങ്ങളില്‍ ജാഗ്രത