Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ
Henrich klassen retired From international cricket
'ഇത് എന്റെ ജീവിതത്തിലെ ദുഃഖം നിറഞ്ഞൊരു ദിനമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു പിന്മാറാനുള്ള തീരുമാനം എടുത്തിരിക്കുന്നു. ഞാന്‍, എന്റെ കുടുംബവും, ഭാവിയുമായി ബന്ധപ്പെട്ട് എന്താണ് ഉചിതം എന്ന കാര്യത്തില്‍ ഏറെ ചിന്തിച്ചതിന് ശേഷമാണ് ഈ തീരുമാനം. ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നെങ്കിലും,ഇത് മനസ്സില്‍ ഉറപ്പിച്ചെടുക്കുന്ന തീരുമാനമാണ്. മാത്‌റാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുക എന്നത് ബാല്യകാല സ്വപ്നമായിരുന്നു. അത് എപ്പോഴും ഒരു ബഹുമതിയായി തന്നെ കരുതുന്നു.ഈ യാത്രയില്‍ ഞാന്‍ നേടിയ സുഹൃത്തുക്കളും അനുഭവങ്ങളുമെല്ലാം ഞാന്‍ ജീവിതത്തില്‍ എല്ലാ കാലവും സ്മരിക്കും. ഓരോ ദിവസവും ദക്ഷിണാഫ്രികയ്ക്ക് വേണ്ടി കളിക്കാനായത് അഭിമാനമായാണ് കരുതുന്നത്. ഇതില്‍ ഒപ്പം നിന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ യാത്രയില്‍ പരിശീലകര്‍ എപ്പോഴും എന്നില്‍ വിശ്വാസം പുലര്‍ത്തി. അവരോടുള്ള കടപ്പാട് വലുതാണ്.ക്ലാസന്‍ പറഞ്ഞു. 2025ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരമാകും ഈ തീരുമാനം നല്‍കുക. ഞാന്‍ പ്രോട്ടിയാസ് ടീമിന്റെ വലിയൊരു ആരാധകനായിരിക്കുമെന്നത് എന്നും സത്യമാണ്. എന്റെ കരിയറിന്റെ ഓരോ ഘട്ടത്തിലും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍നിന്നുള്ള നന്ദി,' - ക്ലാസണ്‍ കൂട്ടിച്ചേര്‍ത്തു.
2018ല്‍ ഇന്ത്യക്കെതിരെ യൂസ്വേന്ദ്ര ചഹല്‍,കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരെ നടത്തിയ പ്രകടനമാണ് ക്ലാസനെ ഇന്ത്യന്‍ ആരാധകര്‍ക്ക് പരിചിതമാക്കിയത്. സ്പിന്‍ ബൗളിങ്ങിനെതിരെ കളിക്കാനുള്ള താരത്തിന്റെ മികവാണ് താരത്തെ അപകടകാരിയാക്കിയത്. 60 ഏകദിനങ്ങളില്‍ നിന്നും 43.7 ശരാശരിയില്‍ 2141 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 4 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 58 ടി20 മത്സരങ്ങളില്‍ നിന്നും 23.2 ശരാശരിയില്‍ 100 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 49 മത്സരങ്ങളില്‍ നിന്നും 40 റണ്‍സ് ശരാശരിയില്‍ 1480 റണ്‍സും താരത്തിന്റെ പേരിലുണ്ട്.