Glenn Maxwell: ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

2012 ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയ്ക്കായി മാക്‌സ്വെല്‍ അരങ്ങേറ്റം കുറിച്ചത്

Glenn Maxwell retired from ODI
Glenn Maxwell retired from ODI
രേണുക വേണു| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (11:40 IST)

Glenn Maxwell: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36 കാരനായ മാക്‌സ്വെല്‍ ഇനി ട്വന്റി 20 ഫോര്‍മാറ്റില്‍ മാത്രമാണ് ഓസ്‌ട്രേലിയയ്ക്കായി കളി തുടരുക. തുടര്‍ച്ചയായ പരുക്കുകളെ തുടര്‍ന്നാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ താരം തീരുമാനിച്ചത്.

2012 ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയ്ക്കായി മാക്‌സ്വെല്‍ അരങ്ങേറ്റം കുറിച്ചത്. 149 മത്സരങ്ങളില്‍ നിന്നായി 33.81 ശരാശരിയില്‍ 3,990 റണ്‍സ് നേടി. 126.70 ആണ് ഏകദിനത്തില്‍ മാക്‌സ്വെല്ലിന്റെ സ്‌ട്രൈക് റേറ്റ്.

2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 201 റണ്‍സാണ് മാക്‌സ്വെല്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നാല് സെഞ്ചുറികളും ഏകദിന ക്രിക്കറ്റില്‍ താരം നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ താരം 77 വിക്കറ്റുകളും 91 ക്യാച്ചുകളും നേടി. 2027 ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന് തനിക്കു പ്രതീക്ഷയില്ലെന്നും അതിനാല്‍ വിരമിക്കാന്‍ തീരുമാനിച്ചെന്നും ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയെ മാക്‌സ്വെല്‍ അറിയിച്ചു. 2015, 2023 ഏകദിന ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയ ടീമിന്റെ ഭാഗമായിരുന്നു മാക്‌സ്വെല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :