1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gavskar challenges virat kohli just before india- pak worldcup match

വലിയ കിംഗല്ലെ, പാകിസ്ഥാനെതിരെ തെളിയിച്ച് കാണിക്ക്, കോലിയെ വെല്ലുവിളിച്ച് ഗവാസ്കർ

Virat Kohli
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ ചൊറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും വെറും ഒരു റണ്‍സ് നേടിയാണ് കോലി മടങ്ങിയത്. ഇതോടെയാണ് കോലിക്കെതിരെ വെല്ലുവിളിയുമായി ഗവാസ്‌കര്‍ രംഗത്ത് വന്നത്. 
 
 അയര്‍ലന്‍ഡിനെതിരെ നഷ്ടപ്പെട്ട അവസരം നികത്താന്‍ കോലിയെ പോലെ മികച്ച താരത്തിന് സാധിക്കുമെന്നും പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തി കോലി അത് തെളിയിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. വലിയ കളിക്കാരെല്ലാം ഒരു മത്സരത്തില്‍ മോശം സ്‌കോറിന് പുറത്തായാല്‍ അടുത്തതില്‍ വലിയ ഇന്നിങ്ങ്‌സുകളുമായി തിരിച്ചുവരാറുണ്ട്. കോലി,സ്മിത്ത്,ബാബര്‍ അസം,ജോ റൂട്ട് പോലുള്ള താരങ്ങള്‍ ഒന്നില്‍ ഫ്‌ളോപ്പായാല്‍ അടുത്തതില്‍ പ്രായശ്ചിത്തം ചെയ്യും. പാകിസ്ഥാനെതിരെ ഇരടയക്കം സ്വന്തമാക്കി കോലി അത് തെളിയിക്കണം. പാകിസ്ഥാനെതിരെ ഡബിള്‍ സ്‌കോര്‍ നേടാന്‍ കോലിയേക്കാള്‍ മികച്ചതായി ആരാണുള്ളതെന്നും ഗവാസ്‌കര്‍ ചോദിച്ചു. ഈ മാസം 9നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം.
അടുത്ത ലേഖനം
ഒടുവിൽ അശ്വിൻ അണ്ണനും സഞ്ജുവിനെ ചതിച്ചോ? അടുത്ത സീസണിൽ ചെന്നൈയിലേക്കെന്ന സൂചന നൽകി താരം