ഒടുവിൽ അശ്വിൻ അണ്ണനും സഞ്ജുവിനെ ചതിച്ചോ? അടുത്ത സീസണിൽ ചെന്നൈയിലേക്കെന്ന സൂചന നൽകി താരം

Ashwin
Ashwin
അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂണ്‍ 2024 (19:58 IST)
9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് തിരിച്ചെത്തുന്നു. കളിക്കാരനായല്ല പകരം ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെയും അക്കാദമികളുടെയും തലപ്പത്തേക്കാണ് അശ്വിന്റെ വരവ്. ഇന്ത്യയിലും വിദേശത്തുമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അക്കാദമികളുടെ ചുമതലയാകും അശ്വിന്‍ വഹിക്കുക. 2008 മുതല്‍ 2015 വരെ ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന അശ്വി നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലാണ് കളിക്കുന്നത്.


അടുത്ത വര്‍ഷം മെഗാ താരലേലം നടക്കാനിരിക്കെ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകളും. അടുത്ത മെഗാ താരലേലത്തില്‍ നാല് താരങ്ങളെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍,യശ്വസി ജയ്‌സ്വാള്‍,റിയാന്‍ പരാഗ്,ജോസ് ബട്ട്ലര്‍,ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരില്‍ നാലുപേരെയാകും രാജസ്ഥാന്‍ നിലനിര്‍ത്തുക. അങ്ങനെയെങ്കില്‍ താരലേലത്തില്‍ അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :