1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Odisha Election News

ഒഡിഷ നിയമസഭ ഫലം: ബിജു ജനതാദള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തി ബിജെപി

Odisha Election
ഒഡിഷ നിയമസഭ ഫലം പുറത്തുവരുമ്പോള്‍ ബിജു ജനതാദള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ബിജെപി. ആകെ 147 സീറ്റുകളുള്ള ഒഡിഷയില്‍ ബിജെപി ഇപ്പോള്‍ 72 സീറ്റുകളില്‍ മുന്നിലാണ്. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്റെ ബിജെഡി 54 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും മറ്റുള്ളവര്‍ 3 സീറ്റുകളിലും മുന്‍പിലാണ്.
 
അതേസമയം ആവേശകരമായി മുന്നേറുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യാ മുന്നണി ശക്തമായ മത്സരം കാഴ്ചവയ്ക്കുകയാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി 299 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇന്ത്യ മുന്നണിയുടെ ലീഡ് 225 സീറ്റുകളില്‍. മറ്റുള്ളവര്‍ 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
അടുത്ത ലേഖനം
Sensex Crash: ബിജെപിക്ക് അടികിട്ടിയപ്പോള്‍ ഓഹരി വിപണിക്ക് നഷ്ടമായത് 26 ലക്ഷം കോടി!, സെന്‍സെക്‌സ് കൂപ്പുകുത്തിയത് 4,000 പോയന്റ്