ഐപിഎല്ലിൽ കോലിയെ വിമർശിച്ചു, വധഭീഷണി പോലും നേരിടേണ്ടി വന്നെന്ന് സൈമൺ ഡൗൾ

virat kohli
virat kohli
അഭിറാം മനോഹർ| Last Modified വ്യാഴം, 30 മെയ് 2024 (21:06 IST)
ഐപിഎല്ലിനിടെ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സൂപ്പര്‍ താരം വിരാട് കോലിയെ വിമര്‍ശിച്ചതിന് ആരാധകരില്‍ നിന്നും വധഭീഷണി നേരിട്ടതായി വെളിപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് പേസറും കമന്റേറ്ററുമായ സൈമണ്‍ ഡൗള്‍. വിരാട് കോലിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ലെന്നും കോലിയുമായി നല്ല ബന്ധമാണുള്ളതെന്നും ഡൗള്‍ വ്യക്തമാക്കി. ഐപിഎല്‍ സീസണിന്റെ തുടക്കത്തിലെ മത്സരങ്ങളിലായിരുന്നു മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സൈമണ്‍ ഡൗള്‍ കോലിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.


ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ മത്സരത്തിനിടെ കോലി 42 റണ്‍സില്‍ നിന്നും 50ലെത്താന്‍ 10 പന്തുകള്‍ നേരിട്ടിരുന്നു. ഔട്ടാവാതെ കളിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പൊള്‍ കോലിക്കുണ്ടെന്നും പിന്നെ എന്തിനാണ് ഇങ്ങനെ പ്രതിരോധിച്ച് കളിക്കുന്നതെന്നുമായിരുന്നു മത്സരത്തിനിടെ സൈമണ്‍ ഡൗളിന്റെ കമന്ററി. കോലിയെ പറ്റി അതിന് മുന്‍പും ശേഷവും ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ വിമര്‍ശിച്ച് പറഞ്ഞ ഒരു കാര്യം മാത്രമാണ് ചിലര്‍ കണ്ടത്. അതിന് ശേഷമാണ് വധഭീഷണി ലഭിച്ചത്. സൈമണ്‍ ഡൗള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :